Connect with us

Kasargod

എസ് വൈ എസ് റിലീഫ് ദിനം നാളെ: ജില്ലയില്‍ വിപുലമായ ഒരുക്കം

Published

|

Last Updated

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം ഈ മാസം 11 ന് ആചരിക്കുന്ന റിലീഫ് ഡേയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഘടനയുടെ യൂനിറ്റ് ഘടകങ്ങള്‍ മുഖേന നടത്തുന്ന റമസാനിലെ തനതു റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സംസ്ഥാന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണമാണ് റിലീഫ് ഡേയിലൂടെ ലക്ഷ്യമിടുന്നത്.
ചികിത്സക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന മാറാരോഗികള്‍ക്ക് മരുന്നും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കും പാവപ്പെട്ടവരുടെ വിവാഹത്തിനും തല ചായ്ക്കാന്‍ ഇടമില്ലാതെ ദുരിതം തിന്നു കഴിയുന്നവര്‍ക്ക് പുരയിടം നിര്‍മിക്കുന്നതിനുമെല്ലാമുള്ള മൂലധനമാണ് കരുണ വര്‍ഷിക്കുന്ന പുണ്യമാസത്തില്‍ എസ് വൈ എസ് റിലീഫ് ഡെയിലൂടെ സമാഹരിക്കുന്നത്. പള്ളികളും കവലകളും വീടുകളും കേന്ദ്രീകരിച്ച് ബക്കറ്റ് കലക്ഷനും നിശ്ചിത കൂപ്പണുകളും രശീതിയും ഉപയോഗിച്ച് പിരിവുകളും നടക്കും. ജില്ലയിലെ 350ലേറെ യൂനിറ്റുകള്‍ക്ക് നിര്‍ണയിച്ചുനല്‍കിയ ടാര്‍ജറ്റുകള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ രശീതി, കൂപ്പണ്‍, ലഘുലേഖ, സ്റ്റിക്കര്‍ എന്നിവ ഇതിനകം ജില്ല ക്ഷേമകാര്യ സമിതി മുഖേന യൂനിറ്റുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
ഈ വര്‍ഷത്തെ റിലീഫ് ഡേ സമ്പൂര്‍ണമാക്കുന്നതിന് നേതാക്കളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങും.
റിലീഫ് സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നിര്‍വഹിച്ചു. വിവിധ സോണുകളിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് ജില്ലാ ഭാരവാഹികള്‍ക്ക് ചുമതല നല്‍കി. പാത്തൂര്‍ മുഹമ്മദ് സാഖാഫി (തൃക്കരിപ്പൂര്‍), അശ്‌റഫ് കരിപ്പൊടി (ചെറുവത്തൂര്‍), നൗഷാദ് മാസ്റ്റര്‍(ഹോസ്ദുര്‍ഗ്, പരപ്പ), ഹസ്ബുല്ലാഹ് തളങ്കര(ഉദുമ), കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി(മുള്ളേരിയ), ഹമീദ് മൗലവി ആലമ്പാടി(കാസര്‍കോട്) സുലൈമാന്‍ കരിവെള്ളൂര്‍ (കുമ്പള), ബശീര്‍ പുളിക്കൂര്‍ (മഞ്ചേശ്വരം) എന്നിവരാണ് സോണ്‍ കോഡിനേറ്റര്‍മാര്‍.

---- facebook comment plugin here -----

Latest