Connect with us

Gulf

വൈദ്യുതിയില്ലാത്തത് മുവൈലാഹ് മേഖലയിലെ താമസക്കാര്‍ക്ക് ദുരിതമാവുന്നു

Published

|

Last Updated

ഷാര്‍ജ: നാഷനല്‍ പെയിന്റ്‌സിന് സമീപത്തെ മുവൈലാഹ് മേഖലയില്‍ വഴിവിളക്കുകളില്ലാത്തത് താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പുറത്ത് ഇറങ്ങുന്ന കുട്ടികള്‍ തിരിച്ചെത്തുന്നത് വരെ രക്ഷിതാക്കള്‍ ഉത്കണ്ഠയോടെയാണ് കഴിയുന്നത്. പോയവര്‍ വരുന്നുണ്ടോയെന്ന് വഴിക്കണ്ണുമായി ഇരിക്കുന്നവര്‍ക്ക് ഇരുളിലേക്ക് തുറിച്ചുനോക്കേണ്ട സ്ഥിതിയാണ്.
ചുറ്റുപാടുകളിലെ ഇരുട്ട് ഫഌറ്റുകളില്‍ തനിച്ചു കഴിയുന്ന സ്ത്രീകളെയും അസ്വസ്ഥരാക്കുന്നുണ്ട്. വെളിച്ചത്തിന്റെ അഭാവം കുറ്റവാളികള്‍ ഉപയോഗപ്പെടുത്തിയേക്കുമെന്ന ആശങ്കയിലാണ് ഈ മേഖലയില്‍ ജീവിക്കുന്ന ഭൂരിപക്ഷം താമസക്കാരും. മദ്യപിച്ച് ഫഌറ്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആളെ കഴിഞ്ഞ ദിവസമാണ് വീട്ടുകാര്‍ കൂടി ഓടിച്ചത്. മേഖലയിലെ ജനങ്ങളുടെ ആധികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍(സിവ) ആവശ്യമായ വൈദ്യുതി വിളക്കുകള്‍ മേഖലയില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
താമസക്കാരില്‍ ചിലര്‍ ഇതുമായി ബന്ധപ്പെട്ട് സിവയെ സമീപിച്ചെങ്കിലും തൃപ്തികരമായ ഒരു ഉത്തരവും ലഭിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നഗരസഭയും ഇവിടെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് താമസക്കാര്‍ കുറ്റപ്പെടുത്തുന്നത്. പറ്റുന്നതും വേഗം വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി എടുക്കണമെന്നാണ് ഇവിടുത്തെ ഫഌറ്റുകളില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.

 

---- facebook comment plugin here -----

Latest