റെയില്‍വേയെ കുത്തകകള്‍ക്ക് കൈമാറാനുള്ള പ്രഖ്യാപനം:പിണറായി

Posted on: July 8, 2014 3:04 pm | Last updated: July 8, 2014 at 3:33 pm

IN25_VSS_PINARAI_14297eകോഴിക്കോട്:ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ വിദേശ കുത്തകകള്‍ക്ക് കൈമാറാനുള്ള പ്രഖ്യാപനമാണ് റെയില്‍വേ ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.കേരളത്തെ പൂര്‍ണമായും അവഗണിച്ച ബജറ്റ് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.സ്വകാര്യ വല്‍ക്കരണത്തിനു ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്.വരാനിരിക്കുന്ന ആഘാതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.യുപിഎ ഭരണത്തിനെതിരെ ഉയര്‍ന്നതിനേക്കാള്‍ ആക്ഷേപങ്ങള്‍ മോദി സര്‍ക്കാറിനെതിരെ ഉയര്‍ത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.