Connect with us

Palakkad

റെയില്‍വേ ബജറ്റില്‍ പ്രതീക്ഷിച്ച് പൊള്ളാച്ചി-പാലക്കാട് റെയില്‍ പാത

Published

|

Last Updated

പാലക്കാട്:പൊള്ളാച്ചി ഗേജ് മാറ്റം അവഗണനയുടെ പാതയില്‍ ഓട്ടം തുടങ്ങിയിട്ട് ആറുവര്‍ഷം. ഈ ബജറ്റില്‍ കാര്യമായ തുക വകയിരുത്തിയില്ലെങ്കില്‍, പാലക്കാട് -പൊള്ളാച്ചി പാത എന്ന സ്വപ്‌നം അനന്തമായി നീളും.
ഗേജ് മാറ്റത്തിനായി പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചത് 2008 ഡിസംബര്‍ 10നാണ്.ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു റയില്‍വേയുടെ വാഗ്ദാനം.
എന്നാല്‍ ആറു വര്‍ഷം കഴിഞ്ഞിട്ടും ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല.ഇതിനോടൊപ്പം ഗേജ് മാറ്റം തുടങ്ങിയ പഴനി -ഡിണ്ടിക്കല്‍ റൂട്ടില്‍ ട്രയിന്‍ ഓടിത്തുടങ്ങി.പാലക്കാട് പൊള്ളാച്ചി 55 കിലോമീറ്ററില്‍ കേരളത്തിന്റെ ഭാഗത്തെ പണികള്‍ കഴിഞ്ഞ വര്‍ഷം വരെ മന്ദഗതിയിലായിരുന്നു.എന്നാല്‍ ഇപ്പോള്‍ മേല്‍പ്പാലം,സ്‌റ്റേഷനുകള്‍ ,ട്രാക്ക് എന്നിവയുടെ നിര്‍മാണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.ഫണ്ട് ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം . പഴനി-മധുര തീര്‍ത്ഥാടകരും പൊള്ളാച്ചി വ്യാപാരകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരും ഉപയോഗിച്ചിരുന്ന റയില്‍ പാത കൂടിയാണിത്.

 

Latest