ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ദുബൈയില്‍

Posted on: July 5, 2014 9:18 pm | Last updated: July 5, 2014 at 9:18 pm

dubai mall

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ദുബൈയില്‍ ഒരുങ്ങുന്നു. ‘മാള്‍ ഓഫ് ദി വേള്‍ഡ്’ എന്ന് പേരിട്ട വന്‍കിട പദ്ധതിക്ക് ദുബൈ ഗവണ്‍മെന്റ് തുടക്കം കുറിച്ചു. യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

dubai mall 3

80 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന മാളില്‍ നൂറ് ഹോട്ടലുകളും 20,000 മുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടും. ഇതോടൊന്നിച്ച് തീം പാര്‍ക്കുകളും തിയേറ്ററുകളും മെഡിക്കല്‍ ടൂറിസം സൗകര്യങ്ങളും ഉണ്ടാകും. ശൈഖ് സായിദ് റോഡില്‍ 7 കിലോമീറ്റര്‍ സ്ഥലത്താണ് മാള്‍ വ്യാപിച്ചുകിടക്കുക.

dubai mall 3

അതേസമയം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം എന്ന് തുടങ്ങുമെന്നോ എന്ന് പൂര്‍ത്തിയാകുമെന്നോ ദുബൈ ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല.

dubai mall 4

 

ചിത്രങ്ങള്‍ക്ക് കടപ്പാട്ഃ വാം