പമ്പയില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

Posted on: July 5, 2014 9:14 pm | Last updated: July 5, 2014 at 9:14 pm

accidentപത്തനംതിട്ട: പമ്പയില്‍ കാവാലം സി എം എസ് ജെട്ടിക്കു സമീപം വള്ളം മറിഞ്ഞു രണ്ടുപേരെ കാണാതായി. പത്തനംതിട്ട പന്തളം പറമ്പല്‍ പൊങ്ങാലടി ഐശ്വര്യയില്‍ നാരായണക്കുറുപ്പിന്റെ മകന്‍ വിപിന്‍ നാരായണക്കുറുപ്പ് (26), കായംകുളം കണ്ണോലില്‍ തെക്കതില്‍ നദീറിന്റെ മകന്‍ നജിമോന്‍ (28) എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന കാവാലം കുന്നുമ്മ ആറ്റുചിറയില്‍ സണ്ണിച്ചന്റെ മകന്‍ ജാക്കി ജോസഫ്, സുഹൃത്ത് ആലപ്പുഴ പഴവീട് ആലപ്പാട്ടുചിറ വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ വെള്ളത്തില്‍ വീണെങ്കിലും നീന്തി രക്ഷപ്പെട്ടു.

അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു തിരച്ചില്‍ തുടരുന്നു. സൗദിയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരായ ഇവര്‍ സുഹൃത്തിന്റെ വീട്ടില്‍ വന്നതാണ്.