അജ്ഞാത ജഡം കണ്ടെത്തി

Posted on: July 5, 2014 1:41 pm | Last updated: July 5, 2014 at 1:43 pm

കോഴിക്കോട്:കുന്ദമംഗലത്ത് അജ്ഞാത ജഡം കണ്ടെത്തി.വയനാട് റോഡില്‍ കുന്നത്ത്തായം ബസ്‌സ്‌റ്റോപിന് സമീപം ഉപയോഗശൂന്യമായ കിണറ്റിലാണ് കണ്ടെത്തിയത്.ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കണ്ടെത്തിയത്.നിറയെ വെള്ളമുള്ള ചുറ്റും കാടുമൂടിയ കിണറ്റില്‍ അഴകിയ നിലയില്‍ വസ്ത്രത്തോടുകൂടിയാണ് മൃതദേഹം.രണ്ട് മാസം മുമ്പ് കുന്ദമംഗലത്തുനിന്നും കാണാതായ ആളുടേതാണ് മൃതദേഹം എന്നു സംശയിക്കുന്നു.കുന്ദമംഗലം എസ് ഐ സജീവന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.