പരിക്ക്: നെയ്മറിന് ലോകകപ്പ് നഷ്ടമാകും

Posted on: July 5, 2014 7:29 am | Last updated: July 6, 2014 at 1:00 am

neymarഫോര്‍ട്ടലേസ:ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ലോകകപ്പ് നഷ്ടമായേക്കും. കൊളംബിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതുകാരണം നെയ്മറിന് ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും. നെയ്മറിന് നട്ടെല്ലിന് പരിക്കേറ്റതായി ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ സ്ഥിരീകരിച്ചു. നെയ്മറിന്റെ പരുക്ക് ഓപ്പറേഷന്‍ നടത്തേണ്ടയത്ര ഗുരുതരമല്ല, എന്നാല്‍ പരിക്കില്‍ നിന്നും മോചിതനാകാന്‍ വിശ്രമം അനിവാര്യമാണെന്നും ടീം ഡോക്ടര്‍ പറഞ്ഞു. ബ്രസീല്‍ കൊളംബിയ മത്സരത്തിന്റെ 88ാം മിനുട്ടില്‍ കൊളംബിയന്‍ താരം ജുവാന്‍ സുനി കാല്‍ മുട്ട്‌കൊണ്ടുള്ള കുത്താണ് നെയ്മറിനെ പരിക്കേല്‍പ്പിച്ചത്. നെയ്മറിന് സെമി കളിക്കാന്‍ സാധിക്കില്ലെന്ന് കോച്ച് സ്‌കൊളാരിയും പറഞ്ഞു.