വെനസ്വെലയുടെ അടുത്ത കോച്ച് താനെന്ന് മറഡോണ

Posted on: July 4, 2014 10:55 am | Last updated: July 4, 2014 at 12:19 pm

Maradonaകാരകാസ്: വെനസ്വേലയുടെ അടുത്ത കോച്ച് താനായിരിക്കുമെന്ന് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ. നവംബറില്‍ സെസാര്‍ ഫാരിയസ് വെനസ്വേലയുടെ പരിശീലക സ്ഥാനമൊഴിഞ്ഞിരുന്നു. വെനസ്വെല ടെലിവിഷന്‍ ടെലെസറിന് നല്‍കിയ അഭിമുഖത്തിലാണ് മറഡോണ ദേശീയ ടീമിന്റെ പരിശീലകനായെത്തുമെന്ന സൂചന നല്‍കിയത്.
എന്നാല്‍, ഇത് സംബന്ധിച്ച് വെനസ്വെലന്‍ സോക്കര്‍ ഫെഡറേഷന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അര്‍ജന്റീനയെ പരിശീലിപ്പിച്ചിട്ടുള്ള മറഡോണ പിന്നീട് ദുബൈ ക്ലബ്ബിലെത്തിയെങ്കിലും അവിടെയും തികഞ്ഞ പരാജയമായിരുന്നു. വെനസ്വെലയുടെ അന്തരിച്ച മുന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന മറഡോണക്ക് നേരത്തെ ഓഫര്‍ ലഭിച്ചിരുന്നു. ചാവേസിന്റെ പിന്‍ഗാമിയായ നികോളാസ് മാദുറോയെ കണ്ട് കോച്ചാകാനുള്ള താത്പര്യം അറിയിക്കാനിരിക്കുകയാണ് മറഡോണ.