നഴ്‌സുമാരുടെ സഹായത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി

Posted on: July 4, 2014 8:54 am | Last updated: July 5, 2014 at 12:20 am

iraqueന്യൂഡല്‍ഹി: ഇറാഖില്‍ വിമതരുടെ പിടിയിലായ മലയാളി നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായംതേടി. വിമതരുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യ സഹായം അഭ്യാര്‍ത്ഥിച്ചു. വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടു. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍,കുവൈത്ത് എന്നീ രാജ്യങ്ങളുമായി മന്ത്രി സംസാരിച്ചു. ഒമാന്‍,തുര്‍ക്കി,ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായും ചര്‍ച്ച നടത്തി.
നഴ്‌സുമാരെ അല്‍ ജിഹാരി ആശുപത്രിക്ക് സമീപമുള്ള പഴയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ സുരക്ഷിതരാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വിവരം. മോചിപ്പിക്കാമെന്ന് വിമതര്‍ നഴ്‌സുമാരോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. വിമതര്‍ മാന്യമായി പെരുമാറിയെന്നും ഭക്ഷണം നല്‍കിയെന്നും നഴ്‌സുമാര്‍ അറിയിച്ചു.