Connect with us

Wayanad

ആജീവിക :പരിശീലനത്തോടൊപ്പം തൊഴിലും കുടുംബശ്രീ ജില്ലാതല ശില്‍പ്പശാല നടത്തി

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഗ്രാമീണ ഉപജീവന മിഷന്‍ ( എന്‍.ആര്‍.എല്‍.എം) ഭാഗമായി നടപ്പാക്കുന്ന ആജീവിക ജില്ലാ തല ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കുടുംബശ്രീയിലൂടെ യുവതി യുവാക്കള്‍ക്ക് പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പ് വരുത്തുന്ന പദ്ധതിയായ ആജീവിക ഗ്രാമ തലത്തില്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് ശില്‍പശാല സംഘടിപ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി സര്‍വ്വെയിലൂടെ ജില്ലയിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരുടെ കണക്കെടുത്ത് ആവശ്യമുളളവര്‍ക്ക് സൗജന്യമായി വൈദഗ്ദ്ധ്യ പരിശീലനം നല്‍കും.
ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷ•ാര്‍, വൈസ് പ്രസിഡന്റുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ•ാര്‍, തദ്ദേശ ഭരണ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, കുടുംബശ്രീ സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, വിവിധ വകുപ്പുകളുടെയും തൊഴില്‍ സ്ഥാപനങ്ങളുടെയും മേധാവികള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
എം.ഐ.ഷാനവാസ്.എം.പി ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഷീദ് അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി.ആലി മുഖ്യപ്രഭാഷണം നടത്തി.
കുടുംബശ്രീ സ്‌കില്‍ ആന്റ് പ്ലൈസ്‌മെന്റ് സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ അജിത് ചാക്കോ പദ്ധതി വിശദീകരണം നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ് വിജയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.കെ അസ്മത്ത്, വയനാട് എ.ഡി.എം കെ. ഗണേശന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പൗലോസ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മുംതാസ് കാസിം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി മുഹമ്മദ് സ്വാഗതവും, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വൈശാഖ് എം. ചാക്കോ നന്ദിയും പറഞ്ഞു.
സംസ്ഥാന കണ്‍സള്‍ട്ടന്റ് എന്‍.പി ഷിബു, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ സിഗാള്‍ തോമസ്, ശ്രീജിത, ബിജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest