വിമാനജീവനക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയില്‍

Posted on: July 3, 2014 1:00 am | Last updated: July 3, 2014 at 1:56 am

കൊണ്ടോട്ടി: ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരിയെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊളത്തൂര്‍ ബാര്‍ ഹോട്ടലിലെ ജീവനക്കാരന്‍ വയനാട് സ്വദേശി ഒജീഷാണ് പോലീസ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രി ഹോട്ടലില്‍ വെച്ചാണ് സംഭവം. ഹോട്ടലിലെത്തിയ ജെറ്റ് എയര്‍വേയ് ജീവനക്കാരിയോട് യുവാവ് അപമര്യാദയായി പെരുമാറുകയും ശല്യം ചെയ്യുകയുമാണുണ്ടായത്. ബഹളം കേട്ട് ഹോട്ടലിലെത്തിയ നാട്ടുകാര്‍ ഒജീഷിനെ പോലീസിലേല്‍പ്പിക്കുകയായിരുന്നു.