ഇഫ്താര്‍ മീറ്റുകള്‍ സംഘടിപ്പിക്കുന്നു

Posted on: July 2, 2014 9:50 pm | Last updated: July 2, 2014 at 9:07 pm

ഷാര്‍ജ: ഐ സി എഫ് ആര്‍ എസ് സി അല്‍ യര്‍മൂക് യൂണിറ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന സ്വലാത്ത് വാര്‍ഷികവും ഇഫ്താര്‍ സംഗമവും വെള്ളി വൈകീട്ട് അഞ്ചിന് നടക്കും.
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 050-1789682.
ദുബൈ: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്‌ലാമിയ്യ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസാന്ത ബദ്ര്‍ മൗലീദും നോമ്പ് തുറയും ഇന്ന് (ബുധന്‍) അസര്‍ നികാരാനന്തരം ദുബൈ ദേര നൈഫ് മുജഅമ്മഅ് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ അബ്ദുല്‍ നാസര്‍ അമാനിയും അബ്ദുല്‍ ഗഫൂര്‍ സഅദിയും മറ്റ് പ്രമുഖരും സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 055-9032680.
ഷാര്‍ജ: ഐ എം സി സി ഷാര്‍ജ കമ്മിറ്റിയുടെ കീഴില്‍ സമൂഹ ഇഫ്താര്‍ സംഗമം നാളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് വ്രതം ശാസ്ത്ര വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രമുഖര്‍ സംസാരിക്കും. വിവരങ്ങള്‍ക്ക്: 050-8080810
ദുബൈ: ദുബൈ മേല്‍പറമ്പ് മുസ്‌ലിം ജമാഅത്തിന്റെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ മീറ്റും ജൂലൈ 11 (വെള്ളി) വൈകുന്നേരം 4 മണി മുതല്‍ ദേര ഉസ്താദ് ഹോട്ടലില്‍ ചേരും. പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഈ വര്‍ഷത്തെ റിലീഫ് പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു.
റാഫി പള്ളിപ്പുറം, എം എ മുഹമ്മദ് കുഞ്ഞി, അശ്‌റഫ് ബോസ്സ്, ഹനീഫ ടി ആര്‍, റഹ്മാന്‍ കൈനോത്ത്, ഹനീഫ മരബയല്‍, അബ്ദുല്‍ അസീസ് സി ബി, ഖാലിദ് എ ആര്‍, ആസിഫ് ബി എ, ശരീഫ് മയ്യ, ഫറാസ് സി എ, അബൂബക്കര്‍ എ എച്ച്, ബദറുദീന്‍ സി ബി, ഇല്യാസ് പള്ളിപ്പുറം, ഹംസ ബി എച്ച് പങ്കെടുത്തു.