Connect with us

Gulf

റാസല്‍ ഖൈമ ബസ്: ടാക്‌സി പിടിക്കാന്‍ നിര്‍ബന്ധിതരാവുന്നുവെന്ന്

Published

|

Last Updated

റാസല്‍ ഖൈമ: ബസ് റൂട്ടുകളിലെ അപാകതകള്‍ കാരണം ടാക്‌സി പിടിക്കാന്‍ നിര്‍ബന്ധിതരാവുന്നതായി യാത്രക്കാര്‍. സമയക്രമം പാലിക്കാത്തതും കൃത്യതയില്ലാത്ത ടൈംടേബിളും ശരിയാംവണ്ണം ബസ് സ്റ്റേഷനുകള്‍ അറ്റകുറ്റ പണി നടത്താത്തതുമെല്ലാം ദുരിതമാവുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. അഞ്ചു വര്‍ഷം മുമ്പാണ് നഗരത്തിലെ പൊതുഗതാഗതം സുഗമമാക്കാന്‍ പദ്ധതി തയ്യാറാക്കിയത്. 2011 മുതലാണ് ബസുകള്‍ ഓടി തുടങ്ങിയത്. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും ബലാരിഷ്ടതകള്‍ മാറാത്തതാണ് യാത്ര ദുരിതമാക്കുന്നത്. ഇതുമൂലം നിലവില്‍ ഷാര്‍ജ, ദുബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് കിട്ടാന്‍ ടാക്‌സി പിടിക്കേണ്ട സ്ഥിതിയാണ്. ഇതിനായി 20ഉം 25ഉം ദിര്‍ഹം ചെലവഴിക്കേണ്ടി വരുന്നതായും യാത്രക്കാര്‍ പരാതിപ്പെടുന്നു.