Connect with us

National

സബ്‌സിഡി സിലിണ്ടറിന്റെ വിലവര്‍ധന പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധന എണ്ണക്കമ്പനികള്‍ മരവിപ്പിച്ചു. സബ്‌സിഡി സിലിണ്ടറുകള്‍ക്ക് ഇന്നലെ നാലുരൂപ വര്‍ധിപ്പിച്ചിരുന്നു. വിലകുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു. അതേസമയം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വിലകുറക്കില്ലെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചു. സബ്‌സിഡിയില്ലാത്ത് സിലിണ്ടറിന് 24 രൂപയും സബ്‌സിഡി സിലിണ്ടറിന് നാല് രൂപയും വര്‍ധിപ്പിച്ച് ഇന്നലെയാണ് തീരുമാനമുണ്ടായത്.

ബോട്‌ലിങ് പ്ലാന്റില്‍ നിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സിലിണ്ടറുകള്‍ കൊണ്ടുപോകുമ്പോള്‍ ഗതാഗതച്ചെലവ് അനുസരിച്ചു വിലയില്‍ ചെറിയ വ്യത്യാസമുണ്ടാകും. ഓരോ ജില്ലയിലും ട്രാന്‍സ്പാര്‍ട്ടിംഗ് ചെലവ് ഇതിന്റെ കൂടെ ഇടാക്കുകയാണു പതിവ്.

Latest