ഉര്‍ദുഗാന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി

Posted on: July 2, 2014 12:36 am | Last updated: July 2, 2014 at 12:36 am

urdukhanഅങ്കാറ: തുര്‍ക്കിയിലെ ഭരണ കക്ഷിയായ എ കെ പാര്‍ട്ടി തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിലവിലെ പ്രധാനമന്ത്രി തയ്യിബ് ഉര്‍ദുഗാനെ തിരഞ്ഞെടുത്തു. തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികള്‍ക്ക് മുന്നിലാണ് സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. 2003 മുതല്‍ തുര്‍ക്കിയില്‍ അധികാരം ഉര്‍ദുഗാന്റെ കൈകളിലാണ്.
വീണ്ടും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ പാര്‍ട്ടി വിലക്കുള്ളതിനാലാണ് അദ്ദേഹത്തിന്റെ പേര് പ്രസിഡന്റ് സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പരിഗണിച്ചത്. ആഗസ്റ്റ് പത്തിനും 24നുമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് അബ്ദുല്ല ഗുലിന്റെ കാലവധി ആഗസ്റ്റ് 28ന് അവസാനിക്കുകയാണ്. തുര്‍ക്കിയിലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനം ഏറെക്കുറെ നാമമാത്രമാണ്. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന സംവിധാനമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഉര്‍ദുഗാന്‍ മാധ്യമങ്ങളോട് പറഞ്ഞു.