Connect with us

Malappuram

നാട്ടിന്‍പുറങ്ങളില്‍ മായംചേര്‍ത്ത ചായപ്പൊടി വില്‍പ്പന വ്യാപകം

Published

|

Last Updated

കോട്ടക്കല്‍: മായംചേര്‍ത്ത ചായപ്പൊടി വില്‍പ്പന നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാകുന്നു. മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത ചായപ്പൊടികളാണ് കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നത്. കടുപ്പം കൂടിയ ചായപ്പൊടി എന്നപേരില്‍ ഇവ പ്രധാനമായും തെരുവുകച്ചവടക്കാര്‍ക്കാണ് വില്‍ക്കുന്നത്. റെഡ് ഓക്‌സൈഡ് എന്ന മാരാകവസ്തുവാണ് ചേര്‍ക്കുന്നത്.
കിലോ 70രൂപക്കാണ് വില്‍ക്കുന്നത്. പൊതുമാര്‍ക്കറ്റില്‍ നല്ലയിനം ചായപ്പൊടിക്ക് 150രൂപവരെയാണ് വില. സാധാരണ തേയിലയേക്കാള്‍ അധികം ചായ തയ്യാറാക്കാമെന്നതിനാലാണ് തെരുവ് കച്ചവടക്കാര്‍ ഇത് കൂടുതലായി വാങ്ങുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ എത്തുന്നത്. ബൈക്കുകളില്‍ എത്തിച്ചും വീടുകള്‍ കയറി ഇറങ്ങിയും വില്‍പ്പന നടത്തുന്നുണ്ട്. ഉപയോഗശൂന്യമായതിനാല്‍ വന്‍കിട ചായപ്പൊടി കമ്പനികള്‍ പുറംതളളുന്നവയാണ് ഇത്തരത്തില്‍ വില്‍പ്പനക്കെത്തിക്കുന്നതെന്നാണ് അറിവ്.
അമിതമായി കളര്‍ ചേര്‍ക്കുന്നതിനാല്‍ പലരും നല്ലയിനം ചായപ്പൊടി എന്നപേരില്‍ ഇവ ധാരളമായി ഉപയോഗിക്കുന്നുണ്ട്. റെഡ് ഓക്‌സൈഡിന് പുറമെ ഐസ്‌ക്രീമുകളില്‍ ചേര്‍ക്കുന്ന കളറുകളും ഇത്തരം ചായപ്പൊടിയില്‍ ചേര്‍ക്കുന്നുണ്ട്.
ഇത്തരം ചായപ്പൊടിപച്ചവെള്ളത്തില്‍ കലര്‍ത്തിയാല്‍ പോലും കടുത്ത ചായയുടെ നിറം കാണിക്കും. വ്യാജമാണന്ന് തിരിച്ചറിഞ്ഞതോടെ ചിലയിടങ്ങളില്‍ ഇത്തരം കച്ചവടക്കാരെ പലരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അധികൃതരുടെ നടപടികളില്ലാത്തതാണ് ഇവയുടെ വില്‍പ്പന വ്യാപകാന്‍ ഇടയാക്കുന്നത്.