Connect with us

Ongoing News

കാസര്‍കോട് ചുഴലിക്കാറ്റ്: നഷ്ടപരിഹാരം രണ്ട് മാസത്തിനകം

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കാസര്‍കോട് ജില്ലയില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ നാശനഷ്ടമുണ്ടായ 14 പഞ്ചായത്തുകള്‍ക്ക് കൃഷി വകുപ്പിന്റെ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച നഷ്ടപരിഹാരത്തുക ആഗസ്റ്റ് 16നകം ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍ നിയമസഭയെ അറിയിച്ചു.
ഇ ചന്ദ്രശേഖരന്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചാല ടാങ്കര്‍ ദുരന്തത്തില്‍ നഷ്ടം അനുവദിച്ച മാതൃകയില്‍ സ്‌പെഷ്യല്‍ പാക്കേജിലുള്‍പ്പെടുത്തിയാണ് തുക അനുവദിക്കുക.