Connect with us

First Gear

എയര്‍ബേഗ് തകരാര്‍: ഹോണ്ട 20 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

Published

|

Last Updated

ടോക്കിയോ: എയര്‍ബേഗ് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട ലോകവ്യാപകമായി 20 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു. 2000 ആഗസ്റ്റിനും 2005 ഡിസംബറിനും ഇടയില്‍ വിപണിയിലിറക്കിയ 20,33,000 കാറുകളാണ് തിരിച്ചുവിളിച്ചതെന്ന് ഹോണ്ട അറിയിച്ചു. ഇവയില്‍ പത്ത് ലക്ഷം കാറുകള്‍ വടക്കന്‍ അമേരിക്കയിലും 6,68,000 കാറുകള്‍ ജപ്പാനിലും വിപണിയിലിറക്കിയതാണ്.

ഹോണ്ടയുടെ പ്രശസ്തമായ ഫിറ്റ്, അക്കോര്‍ഡ് മോഡലുകള്‍ ഉള്‍പ്പെടെ 13 മോഡല്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചവയില്‍ പെടും. മുന്‍ സീറ്റില്‍ യാത്രക്കാരനുള്ള എയര്‍ ബേഗ് അസംബിള്‍ ചെയ്യാനുപയോഗിച്ച പ്രൊപ്പല്ലന്റിനാണ് തകരാറ് കണ്ടെത്തിയത്. വാഹനം അപകടത്തില്‍പ്പെട്ടാല്‍ തീപിടിക്കാന്‍ വരെ സാധ്യതയുള്ളതാണ് ഈ തകരാറ്. അതേസമയം, ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഹോണ്ട വൃത്തങ്ങള്‍ പറയുന്നു.

ഇതേ തകരാറിനെ തുടര്‍ന്ന് ലോകോത്തര കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയും ലക്ഷക്കണക്കിന് കാറുകള്‍ തിരിച്ചവിളിച്ചിരുന്നു.

Latest