Connect with us

Malappuram

പത്താം വര്‍ഷവും പുഴ കടക്കാന്‍ മരപ്പാലം പണിത് നാട്ടുകാര്‍

Published

|

Last Updated

കാളികാവ്:മഴ കനത്തതോടെ പതിവ് തെറ്റിക്കാതെ കുണ്ട്‌ലാംപാടത്തുകാര്‍ ഇക്കുറിയം മരക്കഷ്ണങ്ങളും കമ്പികളുമായി എത്തി. പ്രദേശത്തെ കുരുന്നുകള്‍ക്ക് പുഴ കടന്ന് തൊട്ടടുത്തുള്ള വിദ്യാലയങ്ങളിലേക്കെത്തിപ്പെടാന്‍ മരപ്പാലം പണിയാന്‍. പത്ത് വര്‍ഷമായി തുടരുന്ന പതിവാണിത്.
മഴക്കാലത്ത് കൂലം കുത്തിയൊഴുകുന്ന ചെങ്കോട് പുഴയില്‍ കുണ്ട്‌ലാംപാടം പ്രതിഭ ക്ലബ് പ്രവര്‍ത്തകര്‍ ഒന്ന് ചേര്‍ന്ന് ഒരു ദിവസത്തെ അധ്വാനനെടുത്ത് മരപ്പാലം പണിതു. അധികൃതരുടെ അവഗണന ഉള്ളില്‍ കടുത്ത നീറ്റലായി നിറയുമ്പോള്‍ ഇക്കുറി താത്കാലിക മരപ്പാലം പണിയേണ്ടെന്ന് നാട്ടുകാര്‍ കരുതിയിരുന്നതാണ് എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെ പുഴ മുറിച്ച് കിടക്കുന്നതിനിടെ ഇവിടെ നിന്നും സ്‌കൂളുകളിലേക്ക് പുറപ്പെട്ട കുരുന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ട് വീണിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതോടെയാണ് ക്ലബ് പ്രവര്‍ത്തകര്‍ ഞായറാഴ്ച അവധി ദിനത്തില്‍ പാലം പണിയാന്‍ രംഗത്തിറങ്ങിയത്.
തുവ്വൂര്‍ പഞ്ചായത്തിലെ കുണ്ട്‌ലാംപാടത്തുകാര്‍ ഗതാഗത രംഗത്ത് കടുത്ത അവഗണന പേറുന്നവരാണ്. ഇവിടേക്കുള്ള പ്രധാന റോഡ് ടാറിംഗ് നടത്താതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരണം നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് റോഡ് നവീകരണം നടത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
എന്നാല്‍ കാളികാവ് പഞ്ചായത്തിലെ ചെങ്കോടുമായി ബന്ധിപ്പിച്ചുള്ള പാലം നിര്‍മിക്കാന്‍ നിവധി പരാതികളും നിവേദനങ്ങളും നാട്ടുകാര്‍ നടത്തി. എന്നാല്‍ ചെറു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രയോജനപ്പെടുന്ന ഒരു പാലം നിര്‍മിക്കാന്‍ നടപടിയുണ്ടാവുന്നില്ല. ത്രിതല പഞ്ചായത്ത് അധികരോ സ്ഥലം എം എല്‍ എയോ ഇക്കാര്യത്തില്‍ ഒരു നടപടിയയും സ്വീകരിച്ചില്ല. അതോടെ എട്ട് കിലോമീറ്ററോളം ചുറ്റി വളഞ്ഞാണ് നാട്ടുകാര്‍ കുണ്ട്‌ലാംപാടത്ത് നിന്നും പഞ്ചായത്ത് ആസ്ഥാനമായ തുവ്വൂരിലും മറ്റ് അങ്ങാടികളിലുമെത്തുന്നത്.
ഇതോടെയാണ് പണവും അധ്വനവും വിനിയോഗിച്ച് ഒരോ വര്‍ഷവും പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി മാനേജര്‍ എ പി ബാപ്പുഹാജി 5000 രൂപ പാലം നിര്‍മിക്കാന്‍ ക്ലബ്ബിന് നല്‍കി.
കഴിഞ്ഞ ദിവസം നടന്ന മരപ്പാലം നിര്‍മാണത്തിന് പ്രതിഭ ക്ലബ് പ്രവര്‍ത്തകരായ ടി പി ശിഹാബ്, ടി സുഭാഷ്, ടി നൗഫല്‍, പി ജിഷ്ണു, വി പി നബീല്‍, കെ നൗശാദ് നേതൃത്വം നല്‍കി.

Latest