Connect with us

Palakkad

തോല്‍വിയെചൊല്ലി ലീഗും കോണ്‍ഗ്രസും തുറന്ന പോരിലേക്ക്

Published

|

Last Updated

മണ്ണാര്‍ക്കാട്: തിരഞ്ഞെടുപ്പിലെ തോല്‍വി ചെല്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസും ലീഗും തുറന്ന പോരില്‍. തിരഞ്ഞെടുപ്പിലെ തോല്‍വിയെ ചൊല്ലിയുള്ള പോര് വരും നാളുകളില്‍ യു ഡി എഫില്‍ പൊട്ടിത്തെറിക്കിടയാക്കുമെന്നാണ് സൂചന. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ലീഗ് എം എല്‍ എ ഘടകകക്ഷികളുമായി യോജിക്കാതെ പ്രചരണം നടത്തിയതാണ് യു ഡി എഫിന് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വോട്ട് കുറയാന്‍ കാരണമെന്ന് കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തുന്നു. മുന്നില്‍ പണം വാരിക്കോരി എറിഞ്ഞ് നടത്തിയ പ്രചരണം ജനങ്ങളില്‍ യാതൊരുവിധ സ്വാധീനവുമുളവാക്കിയില്ല. യു ഡി എഫ് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്താതെ എം എല്‍ എയുടെ മാത്രം നേട്ടങ്ങള്‍ നിരത്തിയാണ് ലീഗ് പ്രചരണം നടത്തിയെന്നുമാണ് ആരോപണം. ചില വ്യക്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ “ഭരണസ്വാധീനം ഉപയോഗപ്പെടുത്തി. പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസില്‍ കുടുക്കിയതും മുന്നണിയില്‍ ചൂടേറിയ വാഗ്വാദത്തിന് കാരണമായിട്ടുണ്ട്. എല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പതിനായിരത്തിന് വോട്ട് ലീഡ് ചെയ്തിരുന്ന മണ്ണാര്‍ക്കാട് ഇത്തവണ 288 വോട്ട് മാത്രമാണ് യു ഡി എഫിന് ലഭിച്ച ലീഡ്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും യു ഡി എഫാണ് ഭരിക്കുന്നത്. എന്നിട്ടും യു ഡി എഫിനേറ്റ തിരച്ചടിക്ക് പ്രധാനകാരണം ലീഗിന്റെ നയമെന്നാണ് തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വാദം.

---- facebook comment plugin here -----

Latest