Connect with us

Gulf

അഞ്ചു നിലകെട്ടിടത്തില്‍ നിന്നു ഒഴിയാന്‍ 600 ബാച്ചിലേഴ്‌സിനു നിര്‍ദേശം

Published

|

Last Updated

അബുദാബി: അഞ്ചു നിലകെട്ടിടത്തില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിനോട് ഒഴിയാന്‍ നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടു. ഹംദാന്‍ സ്ട്രീറ്റിലെ കെട്ടിടത്തില്‍ നിന്നാണ് താമസക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്. 600 ഓളം താമസക്കാരെ ഇതു ബാധിക്കും. ഒരാഴ്ചമുമ്പാണ് നഗരസഭയുടെ നോട്ടീസ് ലഭിച്ചതെന്ന് ഒരു താമസക്കാരന്‍ പറഞ്ഞു. പ്രതിമാസം 2,500 ദിര്‍ഹം വാടക നല്‍കിയാണ് ഒരു ഫഌറ്റില്‍ എട്ടുപേര്‍ താമസിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. ഉടമകള്‍ നേരിട്ടാണ് ഫഌറ്റുകള്‍ വാടകക്കു നല്‍കുന്നത്. ഇടനിലക്കാരില്ലെന്നും ബംഗ്ലാദേശ് സ്വദേശിയായ താമസക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇലക്ട്രാ റോഡിലെ ഒരു പഴയ കെട്ടിടത്തില്‍ നിന്നു നിരവധി ബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ചിരുന്നു. ആളുകള്‍ തിങ്ങിത്താമസിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. അതിനിടെ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ താമസസ്ഥലത്തിനായി പരക്കം പായുകയാണ്. ചിലര്‍ സുഹൃത്തുക്കളോടൊപ്പം താത്കാലിക ഇടം കണ്ടെത്തിയിട്ടുണ്ട്.

Latest