Connect with us

International

ടിയാന്‍മെന്‍ 25 ാം വാര്‍ഷികം: ചൈനയില്‍ വന്‍ സുരക്ഷ

Published

|

Last Updated

ബീജിംഗ്: ടിയാന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ 25ാം വാര്‍ഷിക ദിനമായ ഇന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനായി ചൈന സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി നിരവധി അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ തടങ്കലിലാക്കിയിട്ടുണ്ട്.
കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകാതിരിക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ പ്രതിഷേധിച്ചവരെ 1989 ജൂണ്‍ നാലിനാണ് ബീജിംഗിലെ ടിയാന്‍മെന്‍ സ്‌ക്വയറില്‍ കൂട്ടക്കൊലക്കിരയാക്കിയത്.

---- facebook comment plugin here -----

Latest