Connect with us

National

ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published

|

Last Updated

ഹസൈര്‍ബാഗ്: ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനെ കൈയേറ്റം ചെയ്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാ് യശ്വന്ത് സിന്‍ഹയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ പ്രതികളായ മറ്റു 54 പേരെയും ജയിലിലടച്ചിട്ടുണ്ട്. ഇന്നലെയാണ് സിന്‍ഹയേയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ ജാമ്യമെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ജെ എസ് ഇ ബി ഹസൈര്‍ബാഗ് ബ്രാഞ്ച് ജനറല്‍ മാനേജരായ ധാനേഷ് ജായെയാണ് കൈയേറ്റം ചെയ്യപ്പെട്ടത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ഒരു പ്രദര്‍ശനത്തിന് എത്തിയ ഇദ്ദേഹത്തെ പിടികൂടി കൈകെട്ടാന്‍ സിന്‍ഹ പരിപാടിക്കെത്തിയ സ്ത്രീകളോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഡി വൈ എസ് പി എത്തിയാണ് ജായെ മോചിപ്പിച്ചത്.

ഇക്കാര്യം സിന്‍ഹ ഇന്നലെ മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തു. സ്ത്രീകളാണ് വൈദ്യുതി പ്രതിസന്ധി കൂടുതലായി അനുഭവിക്കുന്നതെന്നും അതിനാലാണ് അവരോട് ബോര്‍ഡ് ഉദ്യോഗസ്ഥന്റെ കൈ കെട്ടാന്‍ ആവശ്യപ്പെട്ടതെന്നുമാണ് സിന്‍ഹ ഇന്നലെ പ്രതികരിച്ചത്.

Latest