ജപ്പാന് അമേരിക്കയുടെ വക ഡ്രോണ്‍ വിമാനം

Posted on: May 31, 2014 8:00 am | Last updated: May 31, 2014 at 8:09 am

മിസാവ: യു എസ് വ്യോമസേന പുതിയ രണ്ട് ആളില്ലാ വിമാനങ്ങള്‍ ജപ്പാന് നല്‍കി. ഉത്തര കൊറിയയുടെയും ചൈനയുടെയും ആണവാക്രമണത്തെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണിത്. രണ്ട് ആളില്ലാ വിമാനങ്ങള്‍ വിന്യസിച്ചത് ഏഷ്യയിലെ സുരക്ഷയുടെ കാര്യത്തില്‍ അമേരിക്ക ഇടപെടുന്നതിന്റെ തെളിവാണ്. ഇത് ചൈനയുമായും ഉത്തര കൊറിയയുമായുള്ള ബന്ധം വഷളാക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.