46 ഡിഗ്രി: ഡല്‍ഹിയില്‍ 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില

Posted on: May 29, 2014 9:32 pm | Last updated: May 29, 2014 at 9:32 pm
SHARE

delhi_heat_360x270ന്യൂഡല്‍ഹി: 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില ഇന്ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തി. 46 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലാണ് കഠിനമായ ചൂട് അനുവപ്പെട്ടത്. ഇതിന് മുമ്പ് 1998 മെയ് 26നാണ് പാലം വിമാനത്താവളത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. അന്ന് 48.4 ഡിഗ്രിയായിരുന്നു ചൂട്.

അതേസമയം, ഡല്‍ഹിയുടെ മറ്റു പല ഭാഗങ്ങളിലും വ്യാഴാഴ്ച 46.6 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. അടുത്ത രണ്ട് ദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാന നിരിക്ഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here