ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം മോഡി രാജിവെച്ചു

Posted on: May 21, 2014 4:08 pm | Last updated: May 23, 2014 at 2:13 pm

NARENDRA MODI 2അഹമ്മദാബാദ്: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ശേഷമാണ് മോഡി രാജി സമര്‍പ്പിച്ചത്. സമ്മേളനത്തില്‍ മോഡിക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

നിയമസഭാ സമ്മേളനത്തിന് ശേഷം ചേരുന്ന ബി പെ പി എം എല്‍ എമാരുടെ യോഗത്തല്‍ മോഡി പങ്കെടുക്കും. അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയെ ഈ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്്. നിലവിലെ റവന്യൂ, നഗര വികസന മന്ത്രി ആനന്ദിബെന പട്ടേലിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്ന സംസ്ഥാന ഭരണത്തിന് ശേഷമാണ് ഗുജറാത്ത് നിയമസഭയില്‍ നിന്ന് മോഡി പടിയിറങ്ങിയത്. വംശഹത്യയുടെ കറുത്തപാടുകള്‍ ബാക്കിയാക്കുമ്പോഴും ഗുജറാത്ത് മോഡല്‍ വികസനമെന്ന മേനി നടിച്ചുകൊണ്ടാണ് മോടിയുടെ പടിയിറക്കം.