അമേരിക്കന്‍ സെന്റര്‍ ആക്രമണം: പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തു

Posted on: May 21, 2014 11:30 am | Last updated: May 21, 2014 at 11:53 pm

supreme courtന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്റര്‍ ആക്രമണ കേസില്‍ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തു. അഫ്താബ് മുഹമ്മദ് അന്‍സാരി, ജമീലുദ്ദീന്‍ നസീര്‍ എന്നിവരുടെ വധശിക്ഷയാണ് ഇളവ് ചെയ്തത്. അഫ്താബിന്റെ വധശിക്ഷ ആജീവനാന്തം തടവായും ജമീലുദ്ദന്റെത് 30 വര്‍ഷം തടവായുമാണ് ഇളവ് ചെയ്തത്.

2005ലാണ് അഫ്താബിനും ജമീലുദ്ദീനും കോടതി വധശിക്ഷ വിധിച്ചത്. പിന്നീട് 2010ല്‍ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു. 2002 ജനുവരി 22നാണ് അമേരിക്കന്‍ സെന്ററിന് പുറത്ത് നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രകോപനം കൂടാതെ പ്രതികള്‍ വെടിയുതിര്‍ത്തത്. ആറ് പോലീസുകാര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.