ആഗോള സുരക്ഷ; റഷ്യയും ചൈനയും കരാറിലെത്തി

Posted on: May 21, 2014 1:09 am | Last updated: May 21, 2014 at 12:09 am

china_1904603fബീജിംഗ്: ആഗോള സുരക്ഷ, നയതന്ത്ര സഹകരണം എന്നീ വിഷയങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനും ഒപ്പുവെച്ചു. സൈബര്‍ സുരക്ഷ ലംഘിക്കുന്നത് രാഷ്ട്രത്തിന്റെ പരമാധികാരത്തെയും സ്വകാര്യ ജീവിതത്തെയും ഹനിക്കുന്ന തരത്തിലാകുന്നതില്‍ ഇരു നേതാക്കളും ആശങ്ക പങ്കുവെച്ചു.
ഏകപക്ഷീയമായ ഉപരോധങ്ങളും വിദേശ രാഷ്ട്രങ്ങളിലെ ഭരണഘടനാ സംവിധാനം മാറ്റുന്നതിന് ലക്ഷ്യം വെച്ചുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതും രാഷ്ട്രങ്ങള്‍ അവസാനിപ്പിക്കണം. ഉക്രൈനിലെ പ്രതിസന്ധിയില്‍ ഗൗരവമായ ആശങ്കകള്‍ പ്രകടിപ്പിക്കുന്നു. വിശാലമായ ചര്‍ച്ചയാണ് ആവശ്യം. പുടിനും ജിന്‍പിംഗും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സമഗ്ര പങ്കാളിത്തത്തിന്റെയും തന്ത്രപ്രധാന സഹകരണത്തിന്റെയും പുതിയ ഘട്ടമാണ് ചൈനയും റഷ്യയും തമ്മില്‍ ഉണ്ടായിരിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു. അമുര്‍ നദിക്ക് കുറുകെ 40 കോടി ഡോളര്‍ ചെലവില്‍ പാലം നിര്‍മിക്കുന്നതിന് ധാരണയിലെത്തി. വടക്കന്‍ ചൈനയില്‍ നിന്ന് സൈബീരിയയിലേക്ക് കടക്കാന്‍ ഇതിലൂടെ സാധിക്കും.