Connect with us

Gulf

സഫൂഹ് സ്ട്രീറ്റില്‍ വേഗ നിയന്ത്രണം; മണിക്കൂറില്‍ 60 കിലോമീറ്റര്‍

Published

|

Last Updated

ദുബൈ: സഫൂഹ് സ്ട്രീറ്റില്‍ ഉമ്മുസുഖീം മുതല്‍ ജുമൈറ ബീച്ച് റസിഡന്‍സി വരെ വാഹന വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ടെന്ന് സി ഇ ഒ എഞ്ചി. മൈസാ ബിന്‍ത് അദായ് അറിയിച്ചു.
നേരത്തെ 80 കിലോമീറ്ററായിരുന്നു വേഗ നിയന്ത്രണം. ജൂണ്‍ ഒന്ന് ഞായര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ട്രാം പരിശീലന ഓട്ടം നടക്കുന്ന പ്രദേശമാണിത്. ജുമൈറ സ്ട്രീറ്റ് വടക്കുഭാഗത്ത് 70 കിലോമീറ്റര്‍ വേഗത മാത്രമെ പാടുള്ളു. തെക്കു ഭാഗത്ത് 60 കിലോമീറ്റര്‍ വേഗതയും-എഞ്ചി. മൈസാബിന്റ് അദിയ് വ്യക്തമാക്കി. സുരക്ഷിതത്വം കണക്കിലെടുത്ത് വേഗ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ദുബൈ പോലീസിലെ കേണല്‍ ശൈഖ് മുഹൈര്‍ പറഞ്ഞു.
രണ്ടര കിലോമീറ്ററില്‍ അഞ്ച് ട്രാം സ്റ്റേഷനുകളാണ് ഈ ഭാഗത്തുള്ളത്. കാല്‍നടയാത്രക്കാരുടെയും ബസ് യാത്രക്കാരുടെയും മറ്റും സുരക്ഷിതത്വം പ്രധാനമാണ്. ഇവിടങ്ങളില്‍ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കേണല്‍ സൈഫ് മുഹൈര്‍ അറിയിച്ചു.

Latest