വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആദ്യ ഫലസൂചന എട്ടേകാലോടെ

Posted on: May 13, 2014 4:04 pm | Last updated: May 13, 2014 at 4:04 pm

voteതിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നളിനി നെറ്റോ അറിയിച്ചു. 56 വോട്ടെണ്ണല്‍ നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരിക്കും വോട്ടെണ്ണല്‍. ഇതിനായി 7600 കൗണ്ടിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 140 കൗണ്ടിംഗ് ഹാളുകളിലായാണ് വോട്ടെണ്ണല്‍ നടത്തുക. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണുകയെന്നും അവര്‍ പറഞ്ഞു. ആദ്യ ഫല സൂചനകള്‍ എട്ടേക്കാലോടെ തന്നെ അറിയാനാകുമെന്നാണ് കരുതുന്നത്.

അതേസമയം, സംസ്ഥാനത്ത് കള്ളവോട്ട് നടന്നുവെന്നതിന് തെളിവില്ലെന്ന് നളിനി നെറ്റോ പറഞ്ഞു. പരാതിയുണ്ടായ പോളിംഗ് ബൂത്തുകളില്‍ ക്യാമറയും കേന്ദ്ര സേനയും ഉണ്ടായിരുന്നു. ഇനിയും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അവര്‍ വ്യക്തമാക്കി.