ലുലുവില്‍ ബ്രിട്ടീഷുത്സവം തുടങ്ങി

Posted on: May 9, 2014 6:55 pm | Last updated: May 9, 2014 at 6:55 pm

അബുദാബി: പത്തുദിവസം നീണ്ടുനില്‍ക്കുന്ന ലുലു ബ്രിട്ടീഷ് ഫെസ്റ്റ് ആരംഭിച്ചു. അബുദാബി ഖാലിദിയ മാളില്‍ എം എ യൂസുഫലിയുടെ സാന്നിധ്യത്തില്‍ ബ്രിട്ടീഷ് സ്ഥാനപതി ഡൊമിനിക് ജെറെമിയാണ് ഉദ്ഘാടനം ചെയ്തത്. ഇത് ഏഴാം തവണയാണ് ലുലു ബ്രിട്ടീഷ് ഉത്സവം സംഘടിപ്പിക്കുന്നതെന്ന് എം എ യൂസുഫലി പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ ഭക്ഷ്യോത്പന്നങ്ങളും മറ്റും ലുലു ജനങ്ങളിലെത്തിക്കാറുണ്ട്. ബ്രിട്ടീഷുത്പന്നങ്ങള്‍ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഉത്സവമാക്കി മാറ്റുന്നത്. ബ്രിട്ടനിലെ ബര്‍മിംഗ്ഹാമില്‍ ലുലുവിന് കയറ്റിറക്കുമതി ഓഫീസുണ്ട്. ബ്രിട്ടനില്‍ നിന്ന് ശീതീകരിച്ച ഭക്ഷ്യോത്പന്നങ്ങളടക്കം 200 ഉത്പന്നങ്ങള്‍ എത്തുന്നുണ്ടെന്നും യൂസുഫലി അറിയിച്ചു.