നാവിക സേനാ കപ്പലില്‍ സ്‌ഫോടനം: മൂന്നുപേര്‍ക്ക് പരിക്ക്

Posted on: May 9, 2014 4:09 pm | Last updated: May 9, 2014 at 11:45 pm

ins-gangaമുംബൈ: നാവിക സേനയുടെ കപ്പലായ ഐ എന്‍ എസ് ഗംഗയിലുണ്ടായ ചെറു സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കപ്പലില്‍ വെല്‍ഡിംഗ് ജോലി നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. നാലര മാസത്തിനിടയില്‍ ഇത് ഏഴാംതവണയാണ് നാവികസേനാ ആസ്ഥാനത്ത് ഇത്തരം അപകടമുണ്ടായത്.