മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം തിങ്കളാഴ്ച

Posted on: May 8, 2014 3:42 pm | Last updated: May 9, 2014 at 1:20 am

mullappaeriyarതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുക. കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നത് അടക്കം കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കേരളത്തിന് കനത്ത തിരിച്ചടി നല്‍കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കാന്‍ ബുധനാഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേരളത്തിന്റെ ഡാം സുരക്ഷാ നിയമം റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ തീരുമാനം. ഇതിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.