Connect with us

Kasargod

സി പി എം-ബി ജെ പി കൂട്ടൂകെട്ട് മറനീക്കി പുറത്തുവന്നു: ലീഗ്

Published

|

Last Updated

കാസര്‍കോട്: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പയറ്റിയ സി പി എം-ബി ജെ പി കൂട്ടുകെട്ട് ശക്തമായ രീതിയില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തില്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുറഹ്മാന്‍ പ്രസ്താവിച്ചു.
22 ന് നടക്കുന്ന പൈവളിഗെ പഞ്ചായത്ത് കളായി വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിന് ബി ജെ പി സ്ഥാനാര്‍ഥി മത്സര രംഗത്തുനിന്ന് പിന്‍മാറിയതോടെയാണ് ഒരിക്കല്‍കൂടി ബന്ധം മറനീക്കി പുറത്തുവന്നത്. വര്‍ഗീയതക്കെതിരെ പ്രസംഗിക്കുകയും പരസ്യമായി സഖ്യമുണ്ടാക്കി സംഘ്പരിവാര്‍ സംഘടനകളെ വാരിപുണരുകയുംചെയ്യുന്ന സി പി എം നിലപാട് മതേതരത്വത്തിന് ഭീഷണിയും അപഹാസ്യവുമാണെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
അധികാരത്തിനും പണത്തിനും വേണ്ടി ഏത് നെറികെട്ട നിലപാട് സ്വീകരിക്കാനും തയ്യാറാണെന്ന് പൈവളിഗെയില്‍ ബി ജെ പി വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ സിപി എം-ബി ജെ പി ജില്ല കമ്മിറ്റികള്‍ തയ്യാറാകണമെന്ന് അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.