അല്‍ ഇര്‍ഷാദ് വാര്‍ഷികം നാളെ സമാപിക്കും

Posted on: May 8, 2014 10:00 am | Last updated: May 8, 2014 at 3:31 pm

മുക്കം: തെച്യാട് അല്‍ ഇര്‍ശാദ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 15-ാം വാര്‍ഷികം നാളെ സമാപിക്കും. ഇന്ന് രാവിലെ എട്ടിന് അനാഥര്‍ക്കൊപ്പമുള്ള കൂട്ട പ്രാര്‍ഥനക്ക് എ കെ മുഹമ്മദ് സഖാഫി നേതൃത്വം നല്‍കും. രാവിലെ 11 ന് നടക്കുന്ന സൗഹൃദ സംഗമം മുന്‍ എം എല്‍ എ ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്യും. വി എം ഉമ്മര്‍ എം എല്‍ എ സൗഹൃദ സന്ദേശം നല്‍കും. രാത്രി മതപ്രഭാഷണ പരിപാടിയില്‍ റഹ്മത്തുല്ല സഖാഫി എളമരം പ്രസംഗിക്കും.
നാളെ രാവിലെ ഒമ്പതിന് സ്ഥാപന സമര്‍പ്പണം നടക്കും. സി മോയിന്‍കുട്ടി എം എല്‍ എ, അഡ്വ. പി ടി എ റഹീം എം എല്‍ എ സംബന്ധിക്കും. വൈകീട്ട് നാലിന് നടക്കുന്ന സാരഥി സംഗമം എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം അധ്യക്ഷത വഹിക്കും. 6.30ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിഫഌല്‍ ഖുര്‍ആന്‍ എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
ഏഴിന് തെച്യാട് തറോലില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിക്കും. താക്കോല്‍ ദാനം, അവാര്‍ഡ് വിതരണം എന്നിവയും നടക്കും.