മുല്ലപ്പെരിയാര്‍ കേരളം പുന:പരിശോധനാ ഹരജി നല്‍കും

Posted on: May 7, 2014 7:58 pm | Last updated: May 8, 2014 at 11:59 am

oommen chandlതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹരജി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി നാളം സര്‍വ്വകക്ഷി യോഗം വിളിക്കും. കേസില്‍ സര്‍ക്കാറിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടില്ല. കേസില്‍ കേരളത്തിന് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.