തൊഴിലാളികള്‍ക്കൊപ്പം ഒരു ദിനം: ഐ സി എഫ് തൊഴിലാളിദിന പരിപാടി ശ്രദ്ധേയമായി

Posted on: May 5, 2014 6:26 pm | Last updated: May 5, 2014 at 6:26 pm

ICF campp

ദുബൈ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ സി എഫ് രാജ്യവ്യാപകമായി നടത്തിയ തൊഴിലാളികള്‍ക്കൊപ്പം ഒരു ദിനം എന്ന പരിപാടി ശ്രദ്ധേയമായി. ഐ സി എഫ് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമായി നടത്തുന്ന മിഷന്‍’14ന്റെ ഭാഗമായാണ് തൊഴിലാളി ദിനത്തില്‍ പ്രത്യേക പരിപാടി നടത്തിയത്.
പരിപാടിയുടെ ഭാഗമായി യു എ ഇയുടെ വിവിധ പ്രദേശങ്ങളിലുള്ള ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലുള്ള തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ ആരായുകയും ചെയ്ത ഐ സി എഫ് പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.
അവരോടൊന്നിച്ചു ഭക്ഷണം കഴിച്ച പ്രവര്‍ത്തകര്‍ ലഹരി പോലെയുള്ള വിനാശകരായ പ്രവണതകളില്‍ നിന്ന് അകന്ന് കഴിയാനും ഒരുമിച്ചു കഴിയുന്നവരെ ജാതിമത ചിന്തകള്‍ക്കപ്പുറം മാനുഷിക പരിഗണനയോടെ ബഹുമാനിക്കാനും ഉത്‌ബോധിപ്പിച്ചു.
മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്ന രാജ്യത്തെ ഭരണാധികാരികളെ പ്രവര്‍ത്തകര്‍ നന്ദിയോടെ പ്രകീര്‍ത്തിച്ചു. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ഐ സി എഫ് നാഷനല്‍, സെന്‍ട്രല്‍ നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.