തടയണകള്‍ വറ്റി; കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുന്നു

Posted on: May 4, 2014 10:02 am | Last updated: May 4, 2014 at 10:02 am

മണ്ണാര്‍ക്കാട്: തടയണകള്‍ വറ്റിയതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുന്നു. തടയണകളില്‍ ഒഴുക്ക് നിലച്ച് നീര്‍ച്ചാലുകളായി.
കണംകുണ്ട് പുഴയിലെ തടയണകളിലാണ് വെള്ളം ഏറെ കുറഞ്ഞത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം അലനല്ലൂര്‍ ഗ്രാമപഞ്ചായത്താണ് വേനലെത്തുന്നതിനുമുമ്പ്തന്നെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണംകുണ്ട് പുഴയില്‍ തടയണ നിര്‍മിച്ചത്.
തടയണ നിര്‍മിച്ച് രണ്ട് മാസത്തോളം ഇതില്‍ വെള്ളമുണ്ടായിരുന്നെങ്കിലും വേനല്‍ കൂടുതല്‍ ശക്തമായതോടെ വെള്ളം വറ്റുകയായിരുന്നു. തടയണയില്‍ വെള്ളമില്ലാത്തതുമൂലം സമീപപ്രദേശങ്ങളിലെ കിണറുകളിലും ജലം കുറഞ്ഞു.
മുന്‍വര്‍ഷങ്ങളിലൊന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പഴമക്കാര്‍ പറഞ്ഞു. മുപ്പതോളം തൊഴിലാളികളാണ് തടയണ നിര്‍മിച്ചത്.——