വൈദ്യുതി കണക്ഷനുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി

Posted on: May 3, 2014 11:16 am | Last updated: May 4, 2014 at 9:07 am

electricity meeterതിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി. 300 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് കൂട്ടിയത്. മെയ് രണ്ട് മുതല്‍ പ്രാബല്യത്തോടെയാണ് നിരക്കുകള്‍ കൂട്ടിയത്്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

വൈദ്യുതി കണക്ഷനുള്ള പോസ്റ്റിന് 2500 രൂപയായിരുന്നത 4000 രൂപയായി വര്‍ധിപ്പിച്ചു. ഓണ്‍ യുവര്‍ ഇലക്ട്രിക് കണക്ഷന്‍ എന്ന ഒവൈഇസി അനുസരിച്ച് പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫേസ് കണക്ഷന് 1850 രൂപയുള്ളത് ഇനി മുതല്‍ 2150 രൂപ നല്‍കണം. മറ്റു നിരക്കുകള്‍ താഴെ പറയും പ്രകാരം. ബ്രാക്കറ്റില്‍ മുന്‍ നിരക്ക്

ഒരുപോസ്റ്റ് ആവശ്യമുളള സിംഗിള്‍ ഫേസ് – 11,500(8,600)
ഒരുപോസ്റ്റ് ആവശ്യമുളള ത്രീ ഫേസ് – 19,750(18,150)
രണ്ടുപോസ്റ്റ് ആവശ്യമായ സിംഗിള്‍ ഫേസ് 18,900(13,150)
രണ്ടുപോസ്റ്റ് ആവശ്യമായ ത്രീഫേസ് 35,250, നേരത്തെ (29,300)
മൂന്നുപോസ്റ്റ് ആവശ്യമായ സിംഗിള്‍ ഫേസ് 26,100(18,000)
മൂന്നുപോസ്റ്റ് ആവശ്യമായ ത്രീ ഫേസ് 50,300 (42,000)
നാലുപോസ്റ്റ് ആവശ്യമായ സിംഗിള്‍ ഫേസ് 33,700(23,050)
നാലുപോസ്റ്റ് ആവശ്യമായ ത്രീ ഫേസ് 65,600(54,800)

അതേസമയം വന്‍കിട ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ത്രീഫേസ് കണക്ഷന്‍ എടുക്കുന്നതിനുള്ള നിരക്ക് കുറച്ചു. അഞ്ച് കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള ത്രീഫേസ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് നേരത്തെ 4600 രൂപയുള്ളത് 4350 രൂപയായി കുറച്ചു. വര്‍ധിപ്പിച്ച നിരക്കുകള്‍ക്ക് നേരത്തെ തന്നെ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു.