Connect with us

Kerala

തൃശൂര്‍ പൂരത്തിന് കൊടിയേറി

Published

|

Last Updated

തൃശൂര്‍: പ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറിയത്. ഉച്ചയ്ക്ക് 12 നു പാറമേക്കാവ് ക്ഷേത്രത്തിലും രാവിലെ 11.30 നും 12 നും ഇടയില്‍ തിരുവമ്പാടി ക്ഷേത്രത്തിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് പാറമേക്കാവ് മണികണ്ഠനാലിലും തിരുവമ്പാടി നടുവിലാലിലും നായ്ക്കനാലിലും ക്കൊടിയേറി. മെയ് ഒന്‍പതിനാണ് പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരം.

കാരമുക്ക്, ചൂരക്കോട്ടുകാവ്, ചെമ്പുക്കാവ്, പനമുക്കംപിളളി, കണിമംഗലം ശാസ്താവ്, അയ്യന്തോള്‍ ഭഗവതി, നെയ്തലക്കാവു ഭഗവതി, ലാലൂര്‍ ഭഗവതി തുടങ്ങിയ ഘടക ക്ഷേത്രങ്ങളിലും പൂരത്തിന് കൊടിയേറ്റമായി. തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള പൂരം പ്രദര്‍ശനവും ആരംഭിച്ചിട്ടുണ്ട്.

പാറമേക്കാവിന്റെ ചമയപ്രദര്‍ശനം ഏഴിന് അഗ്രശാലയിലും തിരുവമ്പാടിയുടേത് എട്ടിനു കൗസ്തുഭം ഓഡിറ്റോറിയത്തിലും നടത്തും. ബുധനാഴ്ച്ച സന്ധ്യയ്ക്ക് ഏഴിനാണ് സാമ്പിള്‍ വെടിക്കെട്ട് ആരംഭിക്കുക.

Latest