സമര്‍പ്പിത യൗവനം, സാര്‍ഥകമുന്നേറ്റം: എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ 23ന്

Posted on: April 30, 2014 11:47 pm | Last updated: April 30, 2014 at 11:47 pm
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നിയുവജനസംഘം 61ാം വാര്‍ഷിക സംസ്ഥാന കൗണ്‍സില്‍ 2014 മെയ് 23, 24 തീയതികളില്‍ എറണാകുളത്ത് നടക്കും. ആറ് പതിറ്റാണ്ട് കാലം കേരളത്തിലെ മത, സാമുഹിക, സാംസ്‌കാരിക രംഗത്ത് സക്രിയമായി ഇടപെടുകയും സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത സംഘടനയുടെ അറുപതാം വാര്‍ഷികത്തിന്റെ കര്‍മപദ്ധതി അന്തിമമാക്കുന്ന കൗണ്‍സിലാണിത്. യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍, ജില്ല ഘടകങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി വാര്‍ഷിക കൗണ്‍സിലില്‍ തയാറാക്കിയ സി സി റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ചയും ഗ്രൈഡിംഗും നടക്കും.
കല്‍പ്പറ്റയില്‍ വെച്ച് നടന്ന 60ാം വാര്‍ഷിക പ്രഖ്യാപനത്തില്‍ തയാറാക്കിയ കരട് രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചയും പഠനവും അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ കര്‍മ പദ്ധതിയും ബജറ്റും കൗണ്‍സിലിന്റെ ഭാഗമായി നടക്കും. 23ന് വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്കാരംഭിക്കുന്ന കൗണ്‍സില്‍ 24 ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് സമാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here