Connect with us

Kerala

ഭൂമി കൈമാറ്റം: കാലിക്കറ്റ് വി സിക്ക് കോടതി വിമര്‍ശനം

Published

|

Last Updated

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഭൂമികൈമാറ്റ കേസില്‍ വൈസ് ചാന്‍സ്‌ലര്‍ എം അബ്ദുസ്സലാമിന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ഭൂമി കൈമാറാന്‍ തീരുമാനിച്ച വി സി ഉപദേശകരുടെ കുഴലൂത്തുകാരനായി മാറിയെന്ന് കോടതി നിരീക്ഷിച്ചു. ഭൂമി കൈമാറ്റത്തില്‍ വി സിക്കും സിന്‍ഡിക്കേറ്റിനും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും തൃശൂര്‍ വിജിലന്‍സ് കോടതി പറഞ്ഞു.

ഭൂമി കൈമാറ്റം സംബന്ധിച്ച കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണങ്ങള്‍. ഭൂമി കൈമാറ്റം സര്‍വലകാശാല തന്നെ റദ്ദാക്കിയതിനാല്‍ തുടര്‍ നടപടികള്‍ വേണ്ടെന്നും കോടതി വ്യക്തമാക്കി.

കേരള ഒളിമ്പിക് അസോസിയേഷന്‍, മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ഗ്രേസ് എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, താരതമ്യേന പുതുതായി രൂപവത്കരിച്ച കോഴിക്കോട് ബാഡ്മിന്‍ഡണ്‍ ട്രസ്റ്റ് എന്നിവക്ക് സര്‍വകലാശാലാ ഭൂമി കൈമാറാനുള്ള തീരുമാനമാണ് വിവാദമായത്. പ്രശ്‌നം രൂക്ഷമായതോടെ ഭൂമി കൈമാറാനുള്ള തീരുമാനം റദ്ദാക്കി സര്‍വകലാശാല മുഖം രക്ഷിക്കുകയായിരുന്നു.