Connect with us

Kozhikode

നാല് പതിറ്റാണ്ടിന്റെ മുന്നേറ്റ വീര്യമറിയിച്ച് എസ്എസ്എഫ് സ്ഥാപകദിനമാചരിച്ചു

Published

|

Last Updated

മുക്കം: എസ് എസ് എഫ് സ്ഥാപകദിനത്തില്‍ മുക്കം സെക്ടര്‍ കമ്മിറ്റി സ്ഥാപകദിന റാലിയും സമ്മേളനവും നടത്തി. നോര്‍ത്ത് കാരശ്ശേരിയില്‍ നിന്ന് ആരംഭിച്ച റാലി എസ് കെ പാര്‍ക്കില്‍ സമാപിച്ചു. റാലിക്ക് യാസിര്‍ സഖാഫത്ത്, കെ കെ സുഹൈല്‍, മുസ്തഫ നോര്‍ത്ത് കാരശ്ശേരി, ജി ശഫീഖ് ഇഹ്‌സാന്‍, കെ ടി ജവാദ് നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ സെക്ടര്‍ പ്രസിഡന്റ് കെ പി അബ്ദുര്‍റഹീം സഖാഫി അധ്യക്ഷത വഹിച്ചു. ഒ മുഹമ്മദ് ഫസല്‍ പ്രഭാഷണം നടത്തി. എ സഹീര്‍ഷ മുഹമ്മദ് സ്വാഗതവും ടി കെ യൂസുഫ് നന്ദിയും പറഞ്ഞു.
ചെറുവാടി സെക്ടര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടിയത്തൂര്‍ കോട്ടമ്മല്‍ അങ്ങാടിയില്‍ നിന്ന് ആരംഭിച്ച റാലി സൗത്ത് കൊടിയത്തൂരില്‍ സമാപിച്ചു. റാലിക്ക് വി അഹ്മദ് ഖാസിം, വി കെ അശ്‌റഫ്, കെ കെ റിശാദ്, ശഫീഖ് ചെറുവാടി, ജുനൈദ് നേതൃത്വം നല്‍കി. പൊതുസമ്മേളനം കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി ടി അശ്‌റഫ് സഅദി അധ്യക്ഷത വഹിച്ചു. ഉമറലി സഖാഫി പറവൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഫ്‌സല്‍ നാരകശ്ശേരി പ്രസംഗിച്ചു.
എരഞ്ഞിമാവ് സെക്ടര്‍ കമ്മിറ്റി കുളങ്ങരയില്‍ നിന്ന് ഗോതമ്പറോഡിലേക്ക് റാലി നടത്തി. മുഹമ്മദ് റിസാല്‍ കെ കെ, അഫ്‌സല്‍ സി പി, സലാം പി പി സി നേതൃത്വം നല്‍കി. എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി എം ടി ശിഹാബുദ്ദീന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു.
മലയമ്മ സെക്ടര്‍ റാലി കമ്പനിമുക്ക് അല്‍ഖമറില്‍ നിന്ന് ആരംഭിച്ച് കട്ടാങ്ങലില്‍ സമാപിച്ചു. അഫ്‌സല്‍ നാരകശ്ശേരി, അസ്‌ലം നൂറാനി, ഇസ്മാഈല്‍ മലയമ്മ, ഫാഇസ് നാരകശ്ശേരി നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ ഖാലിദ് സഖാഫി പുള്ളാവര്‍ അധ്യക്ഷത വഹിച്ചു. ജഅ്ഫര്‍ സഖാഫി തെച്യാട് പ്രമേയ പ്രഭാഷണം നടത്തി.
പാഴൂര്‍ സെക്ടര്‍ റാലി വെള്ളലശ്ശേരിയില്‍ നിന്ന് ആരംഭിച്ച് അരയങ്കോട് മുക്കില്‍ സമാപിച്ചു. പൊതുസമ്മേളനം ശരീഫ് സഖാഫി താത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഫിര്‍ദൗസ് സഖാഫി കണ്ണൂര്‍ പ്രമേയ പ്രഭാഷണവും ഇബ്‌റാഹിം സഖാഫി താത്തൂര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. ബുര്‍ദ മജ്‌ലിസിന് ശുകൂര്‍ ഇര്‍ഫാനി ചെമ്പരിക്കയും പ്രാര്‍ഥനാ മജ്‌ലിസിന് സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫിയും നേതൃത്വം നല്‍കി. റാലിക്ക് സയ്യിദ് ഹുസൈന്‍ പാഴൂര്‍, സല്‍മാന്‍ വെള്ളലശ്ശേരി, അശ്‌റഫ് അരയങ്കോട് നേതൃത്വം നല്‍കി.
കൊടുവള്ളി: എസ് എസ് എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് മടവൂര്‍ സെക്ടര്‍ കമ്മിറ്റി ആരാമ്പ്രത്ത് റാലിയും പൊതുയോഗവും നടത്തി. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ സഖാഫി വടകര മുഖ്യപ്രഭാഷണം നടത്തി. സി ഉബൈദുല്ലാഹ് ആരാമ്പ്രം അധ്യക്ഷത വഹിച്ചു. ഇസ്സുദ്ദീന്‍ സഖാഫി നരിക്കുനി, മുഹമ്മദ് നസീം, നിയാസ് കീക്കാള്‍ സംസാരിച്ചു.
താമരശ്ശേരി: ധാര്‍മിക ജാഗ്രതയുടെ 41 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് താമരശ്ശേരി സെക്ടര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപകദിന റാലിയും പൊതുസമ്മേളനവും കോരങ്ങാട് നടന്നു. പൊതുസമ്മേളനം എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ജമാല്‍ സഅദി പള്ളിക്കല്‍ പ്രമേയ പ്രഭാഷണം നടത്തി. സെക്ടര്‍ പ്രസിഡന്റ് എന്‍ വി അബ്ദു ലത്വീഫ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹാജി ചുങ്കം, വി എന്‍ ഉസ്മാന്‍ മാസ്റ്റര്‍, ലുക്മാന്‍ ഹാജി പനക്കോട്, അബ്ദുല്‍ ജലീല്‍ അഹ്‌സനി കാന്തപുരം, ഹനീഫ മാസ്റ്റര്‍ കോരങ്ങാട്, ജൗഹര്‍ അടിവാരം, എം എസ് മുഹമ്മദ്, നൗഷാദുല്‍കരീം സംസാരിച്ചു.
ബാലുശ്ശേരി: ബാലുശ്ശേരി സെക്ടര്‍ കമ്മിറ്റി റാലിയും പൊതുസമ്മേളനവും കിനാലൂര്‍ ഏഴുകണ്ടിയില്‍ നടത്തി. വൈകീട്ട് അഞ്ചിന് പൂവ്വന്‍പായിയില്‍ നിന്നാരംഭിച്ച റാലി ഏഴുകണ്ടിയില്‍ സമാപിച്ചു. സുബൈര്‍ നിസാമി, മുനീര്‍ സഖാഫി കപ്പുറം, റാഷിദ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഹുസൈന്‍ സഖാഫി പന്നൂര് അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ വിഷയാവതരണം നടത്തി.

---- facebook comment plugin here -----

Latest