എസ് എസ് എഫ് സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു

Posted on: April 30, 2014 8:57 am | Last updated: April 30, 2014 at 8:57 am
SHARE

ssf flagഗൂഡല്ലൂര്‍: എസ് എസ് എഫ് സ്ഥാപക ദിനം നീലഗിരി ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികളാണ് നടന്നത്. പതാക ഉയര്‍ത്തല്‍, മധുരം വിതരണം ചെയ്യല്‍, പൊതുയോഗം തുടങ്ങിയവ നടന്നു. കല്ലിങ്കര യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടന്നു. പരിപാടി ഫൈസല്‍ സഅദി ഉദ്ഘാടനം ചെയ്തു. എ പി അബ്ദുര്‍റശീദ് അസ്‌ലമി പതാക ഉയര്‍ത്തി. മുഹ്‌സിന്‍ സഖാഫി പ്രാര്‍ഥന നടത്തി. ലത്വീഫ് അസ്‌ലമി, ഷംസുദ്ദീന്‍ കല്ലിങ്കര, എ പി മുസ്തഫ, സിദ്ദീഖ്, അസീസ്, ഫിറോസ്, കെ താരിഖ്, ഷാജഹാന്‍ സംബന്ധിച്ചു. ഒന്നാംമൈല്‍ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മൊയ്തുപ്പ, സി എ സൈതലവി എന്നിവര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. ബാപ്പുട്ടി ഒന്നാം മൈല്‍, വി പി അഷ്‌റഫ് മുസ് ലിയാര്‍, അഷ്‌റഫ് സഖാഫി, ഒ എം ബാവ മുസ്‌ലിയാര്‍, പി ടി അസീസ് മുസ്‌ലിയാര്‍, അഹ്മദ് മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍, ശാഹിദ് സംബന്ധിച്ചു. കെണിയം വയല്‍ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ട്രഷറര്‍ കോയ സഅദി പതാക ഉയര്‍ത്തി. മധുരം വിതരണം ചെയ്തു. അയ്യൂബ് മദനി, അസീസ് അന്‍വരി, ഹാസില്‍, അബ്ദുസ്സലാം, അലി, ഫസല്‍, ശാഫി സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here