റസീനയുടെ മരണം: ധര്‍ണയില്‍ പ്രതിഷേധമിരമ്പി

Posted on: April 30, 2014 12:46 am | Last updated: April 29, 2014 at 9:46 pm

ബോവിക്കാനം: കാട്ടിപ്പള്ളത്തെ വിദ്യാര്‍ത്ഥിനി റസീനയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് അട്ടിമറിക്കുന്നതായി ആക്ഷേപം. കേസ് അന്വേഷിക്കുന്ന ആദൂര്‍ പോലീസ് സംഭവത്തില്‍ അനാസ്ഥക്കാണിക്കുകയാണെന്ന് ആരോപിച്ച് ആക്ഷന്‍ കമ്മിറ്റി ബോവിക്കാനത്ത് സംഘടിപ്പിച്ച ധര്‍ണയില്‍ പ്രതിഷേധമിരമ്പി. ധര്‍ണ കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പോലീസിന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ അന്വേഷണമാണ് റസീനയുടെ കുടുംബവും നാട്ടുകാരും പ്രതീക്ഷിക്കുന്നതെന്നും പോലീസ് നീതി നടപ്പാക്കാന്‍ തയാറാവണമെന്നും എം എല്‍ എ പറഞ്ഞു.
മരണം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഒഴുക്കന്‍ മട്ടിലാണ് പോലീസിന്റെ അന്വേഷണവും പ്രതികരണവും. ആരുടേയോ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് ഉരുണ്ടുകളിക്കുന്നതായി ധര്‍ണയില്‍ പ്രസംഗിച്ചവര്‍ ആരോപിച്ചു. ഒരു ജവാന്റെ പേരിലാണ് ആത്മാഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുള്ളത്. ഇയാളെ വിശമായി ചോദ്യം ചെയ്യുവാന്‍ പോലും തയാറാകാത്ത പോലീസ് മറ്റു പ്രതികളെക്കുറിച്ച് യാതൊരു അന്വേഷണവും നടത്തിയിട്ടല്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.
ചെയര്‍മാന്‍ കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖാലിദ് ബെള്ളിപ്പാടി സ്വാഗതം പറഞ്ഞു. എ ബി ഷാഫി, വി ഭവാനി, എം മാധവന്‍, എം സി പ്രഭാകരന്‍, പി ബാലകൃഷ്ണന്‍, ഷെറീഫ് കൊടവഞ്ചി, ഫൈസല്‍ കോളിയടുക്കം, അബ്ദുല്ല ചട്ടഞ്ചാല്‍, നാരാണന്‍ പേരിയ, ബി കെ ഹംസ ആലൂര്‍, എ ബി കുട്ടിയാനം, ബി അശ്‌റഫ്, ബഡുവന്‍ കുഞ്ഞിചാല്‍ക്കര, അബ്ബാസ് കൊളച്ചപ്പ്, ബി സി കുമാരന്‍, ലത്തീഫ് ബാലനടുക്കം, ഹമീദ് ബദിയഡുക്ക, ബി എം ഹാരിസ്, റഊഫ് കാര്‍ഗില്‍, ഹനീഫ് കാര്‍ഗില്‍, ഇബ്‌റാഹിം നെല്ലിക്കാട്, ബഡുവന്‍ കുഞ്ഞിചാല്‍ക്കര പ്രസംഗിച്ചു.