മദ്യവില്‍പന ശാലകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന് ഹൈക്കോടതി

Posted on: April 29, 2014 6:18 pm | Last updated: April 30, 2014 at 12:10 am

Kerala High Courtകൊച്ചി: മദ്യവില്‍പന ശാലകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. മദ്യ വില്‍പന ശാലകളുടെ സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെച്ചപ്പെടുത്തുന്നില്ല. മദ്യവില്‍പന ശാലകളില്‍ കന്നുകാലികളെപ്പോലെയാണ് ആളുകള്‍ വരിനില്‍ക്കുന്നതെന്ന് നിരീക്ഷിച്ച കോടതി സര്‍ക്കാറിനും ബീവറേജസ് കോര്‍പറേഷനും നോട്ടീസയക്കാനും തീരുമാനിച്ചു.