ബി ജെ പിയെ അകറ്റാന്‍ മതേതര സഖ്യത്തെ പിന്തുണക്കും: കോണ്‍ഗ്രസ്

Posted on: April 29, 2014 1:07 pm | Last updated: April 30, 2014 at 12:09 am

sonia with ahammed pattelന്യൂഡല്‍ഹി: ബി ജെ പി അധികാരത്തില്‍ വരുന്നത് തടയാന്‍ മതേതര സഖ്യത്തെ പിന്തുണക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മൂന്നാം മുന്നണിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് വ്യക്തമായി.

140 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് നേടാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 200 സീറ്റുകള്‍ ബി ജെ പിയുള്‍െപ്പെടെ എന്‍ ഡി എ സഖ്യം നേടിയേക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. ഈ സാഹചര്യത്തില്‍ എന്‍ ഡി എ അധികാരത്തില്‍ വരുന്നത് തടയാന്‍ മതേതര മുന്നണിയെ പിന്തുണക്കുക മാത്രമേ കോണ്‍ഗ്രസിന് രക്ഷയുള്ളൂ. അതേസമയം, ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സോണിയാ ഗാന്ധിയാണ്.