മഹല്ല് നേതൃത്വങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: പേരോട്

Posted on: April 29, 2014 12:09 am | Last updated: April 29, 2014 at 12:09 am

perodeതൃശൂര്‍: മഹല്ല് നേതൃത്വങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി പറഞ്ഞു. എസ് എം എ പത്താം വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ ആദര്‍ശം സെഷനില്‍ മഹല്ല് നേതൃത്വം കാഴ്ച്ചപ്പാട് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ലിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ ആ മഹല്ല് എങ്ങനെ നീങ്ങണമെന്ന് കാഴ്ചപ്പാട് വേണം. അത്തരം കാഴ്ചപ്പാടുകള്‍ ആദര്‍ശാധിഷ്ഠിതമായിരിക്കണം. സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശം സ്വീകരിക്കുന്നവര്‍ പ്രവാചകന്മാര്‍ക്ക് തെറ്റ് സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നവരാണ്. മഹല്ലുകളില്‍ സംഭവിക്കുന്ന ന്യൂനതകളുടെ ഉത്തരവാദിത്വം മഹല്ല് നേതൃത്വത്തിനാണ്. പണ്ഡിതര്‍ സുന്നത് ജമാഅത്തിന്റെ ആശയങ്ങളിലൂടെ സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുന്നവരായിരിക്കണം. തന്റെ സ്ഥാനമാനമല്ല മഹല്ലിന്റെ നന്മയാകണം. മുന്‍ഗണന നല്‍കേണ്ടത്. സ്ഥാപനങ്ങള്‍ മുഴുവനും സംഘടനാ ബന്ധമുള്ളവയും സുന്നത്ത് ജമാഅത്തിന്റെ ശത്രുക്കള്‍ക്ക് ഒരു വിധേനയും കടന്നുവരാന്‍ അവസരമില്ലാത്ത വിധം സുഭദ്രവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.