ഗിരിരാജ് സിംഗിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Posted on: April 28, 2014 4:19 pm | Last updated: April 28, 2014 at 11:39 pm

20_giriraj_1853827eബൊക്കാറോ: അപകീര്‍ത്തിപരമായ പ്രസംഗം നടത്തിയ കേസില്‍ ബി ജെ പി നേതാവ് ഗിരിരാജ് സിംഗ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. നവാഡ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായ ഗിരിരാജ് സിംഗിനെതിരെ പൊലീസ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ മാസം 23നാണ് സബ് ഡിവിഷണ്‍ മജിസ്‌ട്രേറ്റ് അമിത് ശേഖര്‍ ബിഹാര്‍ മുന്‍ മന്ത്രി കൂടിയായ ഗിരിരാജിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ മോഡിയുടെ എതിരാളികള്‍ പാക്കിസ്ഥാനിലേക്ക് പോവേണ്ടിവരും എന്നായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസംഗം.